Ennalum ente aliya malayalam movie

  1. Malayalam movie 'Ennalum Ente Aliya' to release this month
  2. എന്നാലും ന്റെ പൊന്നളിയാ; റിവ്യു വായിക്കാം
  3. ചിരിപ്പിച്ചും ഇടയ്ക്ക് ബോറടിപ്പിച്ചും 'എന്നാലും ന്റെളിയാ'; റിവ്യൂ


Download: Ennalum ente aliya malayalam movie
Size: 14.71 MB

Malayalam movie 'Ennalum Ente Aliya' to release this month

Related Galleries • 'Ardhangini' makes its way into theatres this mont... • Gadar 2: The Katha Continues: Screening • ​Checkout movie stills of the Bollywood movie 'Kis... • 'Yaaran Diyan Poun Baaran' makes its way into thea... • Checkout movie stills of Tamil movie 'Sembi' • Rocket Gang: Screening • Monica O My Darling: Screening • Mrs. Harris Goes To Paris • Thank God • ​Malayalam movie 'Live' to release this month​ • ​Checkout movie stills of the Malayalam movie 'Poo... • Checkout movie stills of Malayalam movie Malikappu... • Malayalam movie 'Ennalum Ente Aliya' to release th... • Jaya Jaya Jaya Jaya Hey • Pathonpatham Noottandu • Interesting stills from Mohanlal starrer 'Marakkar... • Drishyam 2 • Operation Java

എന്നാലും ന്റെ പൊന്നളിയാ; റിവ്യു വായിക്കാം

അപ്രതീക്ഷിതമായി നമ്മുടെയൊക്കെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരുന്ന ചിലരുണ്ട്. നാശം എന്നു തോന്നിയാലും സഹിക്കുക അല്ലാതെ വേറെ വഴിയില്ല അവരെകൊണ്ട്. നമ്മുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും കണക്കുകൂട്ടലുകളും എല്ലാം പൊളിച്ചടുക്കുക മാത്രമല്ല, വെറുപ്പീരിന്റെ പുത്തന്‍ ട്രെന്‍ഡുകളും അവര്‍ കാട്ടിത്തരും. ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത എന്നാലും ന്റെ അളിയാ പറയുന്നതും അതാണ്. ചിരിയുടെ രസക്കൂട്ടുകൂടി അതിലേക്ക് ചാലിച്ച് ചേര്‍ത്തതോടെ നല്ല ഡീസന്റ് പൊട്ടിച്ചിരിക്കുള്ള വക ആവോളം തരുന്നുണ്ട് ചിത്രം. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ നമ്പരുകളും ചിത്രത്തിലുണ്ട്. മുഷിപ്പാല്ലാത്ത പുത്തന്‍ തമാശകളും രസകരമായ കഥ പറച്ചിലുമാണ് എന്നാലും ന്റെ അളിയായുടെ ഏറ്റവും വലിയ സവിശേഷത. ദുബായിലാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസലോകത്തെ കഥ എന്നു കേള്‍ക്കുന്ന പ്രേക്ഷകന് കണക്കുകൂട്ടലുകള്‍ ഏറെയുണ്ടാകും. എന്നാല്‍ സ്ഥിരം പ്രവാസ സിനിമകളുടെ വഴികളിലൂടെയോ സംഭവങ്ങളിലൂടെയോ സഞ്ചരിക്കുന്ന ചിത്രമേയല്ല ഇത്. ഇനി പേര് കൊണ്ട് സിനിമയെ കുറച്ചൊക്കെ അറിയാം എന്നു മാത്രം. എങ്കിലും അതിനും അപ്പുറം ഒളിച്ചിരിക്കുന്ന സംഭവങ്ങളാണ് സിനിമയെ ആസ്വാദ്യമാക്കുന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലിന്റെ കഥയാണിത്. ജോലിത്തിരക്കുകളില്‍ കുടുംബത്തിനുവേണ്ടി സമയം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ബാലു. എങ്കിലും ഭാര്യ ലക്ഷ്മി അയാളെ മനസ്സിലാക്കി ഒപ്പം തന്നെയുണ്ട്. നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയ അളിയന്‍ വിവേകും ബാലുവിനൊപ്പമാണ്. ഉഴപ്പനായ വിവേക് ബാലുവിന് ഒരു ഭാരം തന്നെയാണ്. ഇതിനിടയില്‍ അവിചാരിതമായി ബാലു കോണ്‍ട്രാക്ടറും കോഴിക്കോട്ടുകാരനുമായ കരീമിനെ കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് എന്നാലും ന്റെ അളിയായുടെ കഥാസാരം. കലര്‍പ്പില്ലാത്ത തമാ...

ചിരിപ്പിച്ചും ഇടയ്ക്ക് ബോറടിപ്പിച്ചും 'എന്നാലും ന്റെളിയാ'; റിവ്യൂ

Ennalum Ente Aliya Movie Review & Rating: വളരെ ചെറിയ പ്ലോട്ട്, വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ, വലിയ സംഭവവികാസങ്ങളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ പറഞ്ഞുപോവുന്ന കഥകൾ. സമീപകാലത്ത് ഈ കോമ്പിനേഷനിലുള്ള ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതേ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എന്നാലും ന്റെളിയാ’. അത്യാവശ്യം ചിരിക്കാനും രസിക്കാനുമൊക്കെയുള്ള ചേരുവകളെല്ലാം സംവിധായകൻ ബാഷ് മുഹമ്മദ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദുബായിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ബാലു (സുരാജ് വെഞ്ഞാറമൂട്), ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ).വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായിട്ടും കുട്ടികൾ ഇല്ല എന്നതു മാത്രമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ പ്രധാന വിഷമം. ബാലുവിന്റെ ഫ്ളാറ്റിലേക്ക് ഇടയ്ക്കിടയ്ക്ക് അതിഥിയായി എത്തുന്നയാളാണ് അളിയൻ വിവേക്. അതേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് അബ്ദുൽ കരീമും (സിദ്ദിഖ്) സുൽഫിയും (ലെന) മകൾ ഇസ്മിയും. ഇരു കുടുംബങ്ങൾക്കും ഇടയിലുണ്ടാവുന്ന ചില തെറ്റിദ്ധാരണകളും പ്രശ്നങ്ങളുമൊക്കെയാണ് ‘എന്നാലും ന്റെളിയാ ‘ എന്ന ചിത്രത്തിന്റെ കഥാപരിസരം. ജോലിഭാരം കൊണ്ട് നട്ടം തിരിയുന്ന ഗൃഹനാഥന്മാരായി സുരാജും സിദ്ദിഖും തകർക്കുമ്പോൾ സംശയരോഗിയായ സുൽഫിയായി ലെനയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. സിദ്ദിഖ്-സുരാജ് കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അൽപ്പം മണ്ടത്തരവും വെപ്രാളവും സംശയരോഗവുമൊക്കെയുള്ള നാട്ടിൻപ്പുറത്തുകാരിയായി ലെനയും പ്രേക്ഷകരെ ചിരിപ്പിക്കും. ഈ മൂവർ സംഘത്തിന്റെ പ്രകടനത്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്നുണ്ട് ഗായത്രി അരുണും. ഒരു അതിഥ...